Tuesday, March 11, 2014

ഓം പ്രകാശ് വാത്മീകിയുടെ ഹിന്ദി കവിത


മിന്നാമിനുങ്ങ്
-ഓം പ്രകാശ് വാത്മീകി

കറുത്ത രാത്രിയില്‍
മിന്നാമിനുങ്ങ് തിളങ്ങുന്നു
ഇരുട്ടിലൊരു ചെറുസൂര്യനുദിച്ചപോലെ

പുറകിലൊരു
പ്രകാശത്തിെന്‍റ ബള്‍ബും തൂക്കി
മിന്നാമിന്നി കറങ്ങി നടക്കുന്നു
ഇരുട്ടില്‍ വഴിതെറ്റിയലയുന്ന
അര്‍ഹതയുള്ളവര്‍ക്ക്
വഴികാട്ടാനായി.

മിന്നാമിനുങ്ങിന്‍റെ ഈ ചെറു തിളക്കം പോലും
കൂരിരുട്ടിലെത്ര വലുതാണ്

ഈ പ്രകാശത്തിന്‍റെ ശരിയായ
അര്‍ത്ഥം
യുഗങ്ങളായി
ഇരുട്ടിന്‍റെ ലോകത്ത് കഴിഞ്ഞവര്‍ക്കേ
അറിയൂ..

ജനനവും
മരണവും തുല്യമായവര്‍ക്ക്..

പൂര്‍വ്വികരില്‍ നിന്നും
പാരമ്പര്യസ്വത്തായി
അന്ധകാരത്തിന്‍റെ അടിമത്തം
ലഭിച്ചവര്‍ക്ക്...

വെളിച്ചത്തിന്‍റെ മൊത്തക്കച്ചവടക്കാര്‍
ഒരു ദിവസം
മിന്നാമിനുങ്ങിന്‍റെ
ഈ ചെറുവെളിച്ചവും പറിച്ചുമാറ്റും

അവരീ വെളിച്ചം പാക്കറ്റിലാക്കി
കമ്പോളത്തില്‍
വലിയ വിലയ്ക്ക് വില്‍ക്കും,
സംസ്കാരത്തിന്‍റെ ലോഗോ പതിച്ച്.

Friday, January 27, 2012

मलयालम लघुकथा



ईश्वर की कलम

विस्फोट...खून की नदियाँ।
तलवार...बंदूक। मिट्टी और आकाश को हड़पनेवालों के बीच दम घुटता है।
इनके बीच कैसे रहूँ?” - उसने ईश्वर से पूछा।
ईश्वर ने कुछ नहीं कहा।
किंतु उसकी ओर लगे ईश्वर के हाथ में एक कलम थी।

मूल : पी.के.पारक्कटव
अनुवाद : रतीश निराला