മിന്നാമിനുങ്ങ്
-ഓം പ്രകാശ് വാത്മീകി
കറുത്ത
രാത്രിയില്‍
മിന്നാമിനുങ്ങ്
തിളങ്ങുന്നു
ഇരുട്ടിലൊരു
ചെറുസൂര്യനുദിച്ചപോലെ
പുറകിലൊരു
പ്രകാശത്തിെന്‍റ
ബള്‍ബും തൂക്കി
മിന്നാമിന്നി കറങ്ങി
നടക്കുന്നു
ഇരുട്ടില്‍
വഴിതെറ്റിയലയുന്ന
അര്‍ഹതയുള്ളവര്‍ക്ക്
വഴികാട്ടാനായി.
മിന്നാമിനുങ്ങിന്‍റെ
ഈ ചെറു തിളക്കം പോലും
കൂരിരുട്ടിലെത്ര
വലുതാണ്
ഈ
പ്രകാശത്തിന്‍റെ ശരിയായ
അര്‍ത്ഥം
യുഗങ്ങളായി
ഇരുട്ടിന്‍റെ
ലോകത്ത് കഴിഞ്ഞവര്‍ക്കേ
അറിയൂ..
ജനനവും
മരണവും
തുല്യമായവര്‍ക്ക്..
പൂര്‍വ്വികരില്‍
നിന്നും
പാരമ്പര്യസ്വത്തായി
അന്ധകാരത്തിന്‍റെ
അടിമത്തം
ലഭിച്ചവര്‍ക്ക്...
വെളിച്ചത്തിന്‍റെ
മൊത്തക്കച്ചവടക്കാര്‍
ഒരു
ദിവസം
മിന്നാമിനുങ്ങിന്‍റെ
ഈ
ചെറുവെളിച്ചവും പറിച്ചുമാറ്റും
അവരീ
വെളിച്ചം പാക്കറ്റിലാക്കി
കമ്പോളത്തില്‍
വലിയ
വിലയ്ക്ക് വില്‍ക്കും,
സംസ്കാരത്തിന്‍റെ
ലോഗോ പതിച്ച്.
No comments:
Post a Comment